Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.V.S Laxman

ല​ക്ഷ്യം സ്വ​ർ​ണം; വി.​വി.​എ​സ്.​ല​ക്ഷ്‌​മ​ൺ പ​രി​ശീ​ല​ന​ക്കു​പ്പാ​യം വീ​ണ്ടും അ​ണി​യു​ന്നു

ന്യൂ​ഡ​ൽ​ഹി: ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീ​മി​നെ വി.​വി.​എ​സ്.​ല​ക്ഷ്‌​മ​ൺ പ​രി​ശീ​ലി​പ്പി​ക്കും. ബി​സി​സി​ഐ സെ​ന്‍റ​ർ ഓ​ഫ് എ​ക്സ​ല​ൻ​സ് മേ​ധാ​വി​യാ​യ ല​ക്ഷ്‌​മ​ൺ ക​ഴി​ഞ്ഞ ഏ​ഷ്യ​ൻ ഗെ​യിം​സി​ലും ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു. അ​ന്ന് ടീം ​സ്വ​ർ​ണ മെ​ഡ​ൽ നേ​ടി​യി​രു​ന്നു.

ല​ക്ഷ്‌​മ​ണി​നൊ​പ്പം സു​നി​ൽ ജോ​ഷി, ശു​ഭ​ദീ​പ് ഘോ​ഷ്, ഹൃ​ഷി​കേ​ശ് ക​നി​ത്‌​ക​ർ എ​ന്നി​വ​രും പ​രി​ശീ​ല​ക​സം​ഘ​ത്തി​ലു​ണ്ടാ​കും. ഏ​ഷ്യ​ൻ ഗെ​യിം​സും വെ​സ്റ്റ് ഇ​ൻ​ഡീ​സ് പരമ്പരയും ഒ​രേ​സ​മ​യം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് ല​ക്ഷ്‌​മ​ണി​ന് വീ​ണ്ടും പ​രി​ശീ​ല​ക ചു​മ​ത​ല ന​ൽ​കി​യ​ത്. ജ​പ്പാ​നി​ലെ ഐ​ചി-​ന​ഗോ​യ​യി​ലാ​ണ് 19 മു​ത​ൽ ഒ​ക്ടോ​ബ​ർ നാ​ല് വ​രെ ഏ​ഷ്യ​ൻ ഗെ​യിം​സ് ന​ട​ക്കു​ന്ന​ത്. 

27 മു​ത​ൽ ഒ​ക്ടോ​ബ​ർ 17 വ​രെ​യാ​ണ് വെ​സ്റ്റ് ഇ​ൻ​ഡീ​സ് ഇ​ന്ത്യ​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ൽ ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ഗൗ​തം ഗം​ഭീ​ർ ടീ​മി​നൊ​പ്പ​മു​ണ്ടാ​കും. ഇ​തോ​ടെ​യാ​ണ് ഏ​ഷ്യ​ൻ ഗെ​യിം​സി​ലെ ടീ​മി​ന്‍റെ പ​രി​ശീ​ല​ക ചു​മ​ത​ല ല​ക്ഷ്‌​മ​ണി​നെ ഏ​ൽ​പ്പി​ച്ച​ത്.

ഇ​ത്ത​വ​ണ​യും ശ​ക്ത​മാ​യ ടീ​മു​മാ​യാ​ണ് ഇ​ന്ത്യ ഏ​ഷ്യ​ൻ ഗെ​യിം​സി​ന് ഇ​റ​ങ്ങു​ന്ന​ത്. ശ്രേ​യ​സ് അ​യ്യ​റാ​ണ് ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ജ​സ്പ്രീ​ത് ബും​റ, അ​ർ​ഷ്‌​ദീ​പ് സിം​ഗ് തു​ട​ങ്ങി​യ പേ​സ​ർ​മാ​ർ​ക്കൊ​പ്പം അ​ഭി​ഷേ​ക് ശ​ർ​മ, വൈ​ഭ​വ് സൂ​ര്യ​വം​ശി, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ളും ടീ​മി​ലു​ണ്ട്.

Latest News

Corehub Up